മുസ്‌ലിംകൾക്കിടയിൽ നിക്കാഹ് ഹലാലയുടെയും ബഹുഭാര്യത്വത്തിന്റെയും സാധുതയെ ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ വ്യവഹാരത്തെ എതിർത്തുകൊണ്ട് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എ.ഐ.എം.പി.എൽ.ബി) സുപ്രീം കോടതിയിൽ ഹർജി നൽകി.ബഹുഭാര്യത്വം, മറ്റ് ആചാരങ്ങൾ തുടങ്ങിയ നിയമപരമായ പ്രശ്നങ്ങൾ നേരത്തെ വിധിന്യായങ്ങളിൽ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുസ്‌ലിം ബോർഡ്,തപരമായ ആചാരത്തെ ചോദ്യം ചെയ്യുന്ന അത്തരം പൊതുതാൽപര്യ ഹർജികൾ ആ മതവിഭാഗത്തിന്റെ ഭാഗമല്ലാത്ത ഒരാൾക്ക് ഫയൽ ചെയ്യാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
“നിയമനിർമ്മാണസഭയോ മറ്റ് അധികാരികളോ നടപ്പിലാക്കുന്ന നിയമങ്ങൾ മൂലം പാസാക്കിയതിൽ നിന്ന് വ്യക്തിഗത നിയമങ്ങൾക്ക് അവയുടെ സാധുത നഷ്ടപ്പെടില്ല. ഈ നിയമങ്ങളുടെ അടിസ്ഥാന ഉറവിടം വിശുദ്ധ ഗ്രന്ഥങ്ങളാണ്. മുസ്‌ലിം വ്യക്തിഗത നിയമം വിശുദ്ധ ഖുറാനും മുഹമ്മദ് നബിയുടെ ഹദീസും അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽത്തന്നെ ആർട്ടിക്കിൾ 13 ൽ പരാമർശിക്കും വിധം പ്രാബല്യത്തിലുള്ള നിയമങ്ങളുടെ പരിധിയിൽ വരില്ല” എന്നാണ് ഹർജിയുടെ ഉള്ളടക്കം.
ബഹുഭാര്യത്വത്തെയും, നിക്കാഹ് ഹലാലയെയും, ഇസ്ലാമിക ദുരാചാരങ്ങളെയും ചോദ്യം ചെയ്ത് അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ കഴിഞ്ഞ വർഷം ഒരു ഹർജി സമർപ്പിച്ചിരുന്നു.ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരുടെ ബെഞ്ചിന് മുന്നിൽ അടിയന്തര വാദം കേൾക്കാനും അന്നദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അവധിക്കാലം കഴിഞ്ഞ് ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി ഡിസംബർ 3 ന് വ്യക്തമാക്കിയിരുന്നു.
ബഹുഭാര്യത്വം ഒരു മുസ്ലീം പുരുഷന് ഒന്നിൽ കൂടുതൽ ഭാര്യമാരെ അനുവദിക്കുമ്പോൾ ‘നിക്കാഹ് ഹലാല’ എന്നത്, വിവാഹമോചനം നേടിയ ശേഷം മറ്റൊരു പുരുഷനെ വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ ശേഷമേ ശേഷമേ ആദ്യ ഭർത്താവുമായി പുനർവിവാഹം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന ഇസ്ലാമിക മതനിയമമാണ്.










Discussion about this post