പെരിയാർ വിവാദ പരാമർശവുമായി ബന്ധപ്പെട്ട തുഗ്ലക് വാരികയുടെ എഡിറ്ററായ ഗുരുമൂര്‍ത്തിയെ വധിക്കാന്‍ ശ്രമിച്ച എട്ട് പേരെ പോലീസ് പിടികൂടി. ചെന്നൈ സ്വദേശികളായ ശശികുമാര്‍, ജനാര്‍ധനന്‍, ബാലു, തമിഴ്, പ്രശാന്ത്, ശക്തി, ദീപന്‍, വാസുദേവന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ ഏതാണ്ട് മൂന്നരയോടെയാണ് സംഭവം.ബൈക്കുകളിലെത്തിയ ആറംഗ സംഘം ഗുരുമൂർത്തിയുടെ വീട് ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിയുകയായിരുന്നു.1971 -ൽ, ഇ.വി പെരിയാർ നയിച്ചൊരു പദയാത്രയിൽ,ഭഗവാൻ ശ്രീരാമന്റെയും സീതയുടെയും നഗ്നരൂപങ്ങളിൽ ചെരുപ്പുമാലയണിയിച്ച് പ്രദർശിപ്പിച്ചിരുന്നുവെന്നൊരു വാർത്ത വന്നിരുന്നുവെന്ന് ഈയിടെ പ്രസിദ്ധനടനായ രജനികാന്ത് പ്രസ്താവിച്ചിരുന്നു.താരത്തിന്റെ പരാമർശത്തിൽ,പെരിയാർ അനുകൂല സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.ഈ സന്ദർഭത്തിലാണ് വിവാദ മാസികയുടെ സ്ഥാപകന് നേരെ വധശ്രമമുണ്ടാവുന്നത്.








