Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

by Brave India Desk
Jun 28, 2026, 07:32 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

വിക്ടോറിയ : ഭാരതവും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു ചരിത്ര നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്തു. സീഷെൽസ് പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സീഷെൽസിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് 140 കോടി ഇന്ത്യൻ ജനതയുടെ ആശംസകളുമായി പ്രധാനമന്ത്രി സംസാരിച്ചത്. മോദി തന്റെ ഭരണകാലയളവിൽ അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ് കൂടിയാണിത്.

സഭയിലെ ആദ്യ വനിതാ സ്പീക്കറായ അസരെൽ ഏണസ്റ്റയെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു. ഇന്ത്യൻ മഹാസമുദ്രം ഇരുരാജ്യങ്ങൾക്കും ഇടയിലെ ഒരു തടസ്സമല്ല, മറിച്ച് ഇരുപക്ഷത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ​”ഇന്ത്യൻ മഹാസമുദ്രം ഭാരതത്തെയും സെഷെൽസിനെയും വേർപെടുത്തുകയല്ല, മറിച്ച് ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നാം ഒരിക്കലും അപരിചിതരല്ല, പഴയ സുഹൃത്തുക്കളാണ്. 1770 ഓഗസ്റ്റിൽ ഭാരതത്തിൽ നിന്നുള്ള അഞ്ച് ഇന്ത്യക്കാരുമായി ‘തെലിമാക്’ എന്ന കപ്പൽ സെഷെൽസിലെ സെന്റ് ആൻ ദ്വീപിൽ എത്തിയതോടെയാണ് ഈ സൗഹൃദത്തിന്റെ വിത്ത് പാകിയത്. 50 വർഷം മുൻപ് സെഷെൽസ് സ്വാതന്ത്ര്യം നേടിയ വേളയിൽ ഇന്ത്യയുടെ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് നീലഗിരി’ പോർട്ട് വിക്ടോറിയയിൽ സാന്നിധ്യമറിയിച്ചിരുന്നു. ഇന്ന് സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ ‘ഐ.എൻ.എസ് ഇക്ഷക്’ , ‘ഐ.എൻ.എസ് തർകാഷ്’ എന്നീ കപ്പലുകൾ ഇവിടെയുണ്ട്. കാലം മാറിയിട്ടും സീഷെൽസിനോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മാറിയിട്ടില്ലെന്നതിന്റെ തെളിവാണിത്. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഞാൻ ആദ്യമായി സന്ദർശിച്ച രാജ്യം 2015 ൽ സീഷെൽസ് ആയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിൽ സീഷെൽസിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് ഞാൻ ഇവിടെ വന്നത്. ഒരു ദശാബ്ദത്തിനുശേഷം ഇവിടെ തിരിച്ചെത്തിയപ്പോൾ ഈ വിശ്വാസം എക്കാലത്തേക്കാളും ശക്തമാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 50 വർഷത്തെ ആഘോഷത്തിൽ നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Stories you may like

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

“നമ്മൾ തമ്മിലുള്ള ബന്ധം സർക്കാരുകളാൽ സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അവ ആളുകളാൽ കെട്ടിപ്പടുത്തതും കുടുംബങ്ങളാൽ വളർത്തപ്പെട്ടതും തലമുറകളാൽ നിലനിർത്തപ്പെട്ടതുമാണ്. ഇന്ത്യൻ മഹാസമുദ്രമാണ് ഇത് സാധ്യമാക്കിയത്,” എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. സ്പീക്കറോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, സഭയെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം ലഭിച്ചതിനെ അപൂർവ പദവിയായി വിശേഷിപ്പിച്ചു. എട്ടാമത് ദേശീയ അസംബ്ലിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും സഭയുടെ ആദ്യ വനിതാ സ്പീക്കറെ തിരഞ്ഞെടുത്തതിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Tags: SeychellesModi Seychelles Parliament speechNarendra Modi
Share
Tweet
Send
Share

Latest stories from this section

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

Latest News

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies