ഭോപ്പാല്‍: ശ്രീലങ്കയില്‍ സീതാ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും ഫണ്ട് അനുവദിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി കമല്‍നാഥ് നിര്‍ദേശം നല്‍കി. ശ്രീലങ്കയിലെ മഹാബോധി സമൂഹത്തെ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കണമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാറിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് സീതാ ക്ഷേത്രം നിര്‍മ്മിക്കുന്നുവെന്ന വിവരം അറിയിച്ചത്.
ക്ഷേത്രത്തിന്റെ ഡിസൈന്‍ തീരുമാനിക്കാനും ഈ വര്‍ഷം തന്നെ ഫണ്ട് അനുവദിക്കാനും മുഖ്യമന്ത്രി കമല്‍നാഥ് നിര്‍ദേശം നല്‍കിയതായി ഓഫീസര്‍ പറഞ്ഞു.
സീതാ ക്ഷേത്രത്തോടൊപ്പം സാഞ്ചിയിലെ ബുദ്ധ സ്തൂപത്തിന്റെ വികസനവും മധ്യപ്രദേശ് സര്‍ക്കാറിന്റെ അജണ്ടയിലുണ്ട്. സാഞ്ചിയിലെത്തുന്ന ബുദ്ധമത തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
Discussion about this post