രാജ്യദ്രോഹ പരാമർശത്തിന് അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാം ഉപയോഗിച്ചത് കനയ്യ കുമാർ ഉപയോഗിക്കുന്നതിനേക്കാൾ അപകടകരമായ ഭാഷ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഛത്തീസ്ഗഡിലെ റായ്പൂരിൽ ഒരു പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്ര അഭ്യന്തര മന്ത്രി.
മുസ്ലിങ്ങളോട് സംഘടിക്കാനും ആസാം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപെടുത്താനും ആഹ്വാനം ചെയ്തതിനാണ് ഷർജീൽ ഇമാം അറസ്റ്റിലായത്. ഡൽഹി പോലീസ് അടക്കം അഞ്ചു സംസ്ഥാനങ്ങൾ ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Discussion about this post