വിമാനയാത്രയ്ക്കിടെ അര്‍ണബ് ഗോസ്വാമിയെ ശല്യപ്പെടുത്തി ചോദ്യങ്ങള്‍ ചോദിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗൊ. വിമാനത്തില്‍ വെച്ച് അര്‍ണബിനടുത്തേക്ക് ചെന്ന് കുനാല്‍ താങ്കള്‍ ഭീരുവാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കുമാല്‍ തന്നെ പുറത്ത് വിടുകയും ചെയ്തു. അര്‍ണബ് ചോദ്യങ്ങള്‍ക്ക് യാതൊരു മറുപടിയും നല്‍കുന്നില്ല. ഇതേ തുടര്‍ന്ന് ഭീരു എന്ന് ആവര്‍ത്തിച്ച് കുനാല്‍ വിളിക്കുന്നതും വീഡിയൊവില്‍ ഉണ്ട്.
നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ഇതിനോടകം നിരവധി പേര്‍ കണ്ട വീഡിയോയില്‍ വിമാനത്തില്‍ വെച്ചു കണ്ടുമുട്ടിയ അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കമ്ര പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്. കമ്രയുടെ ചോദ്യങ്ങള്‍ക്ക് അര്‍ണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വിമാനത്തില്‍ വച്ച് അര്‍ണബിന്റെ സ്വകാര്യതയില്‍ കടന്ന് കയറി ചോദ്യങ്ങള്‍ ചോദിച്ച കുനാലിനെ പിന്തുണച്ച് ഇടത് മാധ്യമ പ്രവര്‍ത്തകരും മറ്റും രംഗത്തെത്തിയിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് അര്‍ണബിനോട് ഇത്തരത്തില്‍ പെരുമാറിയത് ന്യായീകരിക്കാവുന്ന ഒന്നല്ലെന്നാണ് പൊതുവായ പ്രതികരണം. കുനാലിന്റെ നടപടി അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുത്തതാണെന്നും, മാധ്യമപ്രവര്‍ക്കകനെ പരസ്യമായ ചോദ്യം ചെയ്യാന്‍ ആരാണ് ഇയാള്‍ക്ക് അനുമതി കൊടുത്തെതെന്നും ചോദ്യം ഉയരുന്നു.
@MoCA_GoI @HardeepSPuri In light of the recent incident on board 6E 5317 from Mumbai to Lucknow, we wish to inform that we are suspending Mr. Kunal Kamra from flying with IndiGo for a period of six months, as his conduct onboard was unacceptable behaviour. 1/2
— IndiGo (@IndiGo6E) January 28, 2020
സംഭവത്തിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറു മാസത്തേക്ക് കുനാന് യാത്രാ നിരോധനം ഏര്‍പ്പെടുത്തി.വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ ട്വീറ്റ് ചെയ്തു.










Discussion about this post