വിഘടനവാദ പരാമർശം നടത്തിയ സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ പോലീസ് ഡൽഹിയിൽ എത്തിച്ചു.ഷർജീൽ ഇമാമിനെ ഇന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മുസ്ലിങ്ങളോട് സംഘടിച്ച്, അസം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശങ്ങൾ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് ഷർജീൽ ഇമാമിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
ഷർജീൽ ഇമാമിനെതിരെ അഞ്ചു സംസ്ഥാനങ്ങളിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാൾ ചൊവ്വാഴ്ച ബീഹാറിലെ ജഹാനാബാദിൽ വച്ച് ഡൽഹി പോലീസിന്റെ പിടിയിലാവുകയായിരുന്നു.
Discussion about this post