നിർഭയ കൂട്ടബലാത്സംഗക്കേസിൽ നാല് പ്രതികളിൽ ഒരാളായ വിനയ് ശർമ്മ, വധശിക്ഷയിൽ നിന്നൊഴിവാക്കാൻ വേണ്ടി രാഷ്ട്രപതിയ്ക്ക് ദയാഹർജി സമർപ്പിച്ചു.ഈയൊരു സാഹചര്യത്തിൽ,വധശിക്ഷ ശനിയാഴ്ച നടപ്പാക്കില്ല.ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് നിയമം.
മറ്റൊരു പ്രതിയായ അക്ഷയ് താക്കൂറിന്റെ തിരുത്തൽ ഹർജി ,സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.അക്ഷയ് വധശിക്ഷ ജീവപര്യന്തമായി മാറ്റാൻ ശ്രമിക്കുകയാണ്.ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് ഉച്ചയ്ക്ക് ഒരു മണിക്ക് അക്ഷയ്ക്കായി അഭിഭാഷകൻ എ.പി സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കും.കുറ്റവാളികളുടെ വധശിക്ഷ ശരിവെക്കുന്ന 2017 മെയ് 5 ലെ ഉത്തരവ് സുപ്രീം കോടതി പുനഃപരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.









Discussion about this post