ഇന്ത്യയെ വിഘടിപ്പിക്കണമെന്ന് പ്രസ്താവിച്ചതിനെ ശരിവെച്ച് ഷർജീൽ ഇമാം. ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, രാജ്യദ്രോഹ പരാമർശം നടത്തിയതിൽ ഷർജീൽ ഇമാമിന് യാതൊരു പശ്ചാത്താപവുമില്ലെന്ന് വെളിപ്പെടുത്തി.വീഡിയോയിൽ കാണുന്നത് താൻ പറഞ്ഞതാണെന്നതിൽ ഷർജീൽ ഇമാം ഉറച്ചുനിൽക്കുന്നുവെന്നും തീവ്ര മതവർഗീയ നിലപാടുകൾ ഇമാമിൽ കുത്തിവെക്കപ്പെട്ടിട്ടുണ്ടെന്നും ഡൽഹി പോലീസ് കൂട്ടിച്ചേർത്തു .
ഷർജീൽ ഇമാം, ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രം ആക്കണമെന്ന് വിശ്വസിക്കുന്നുണ്ട് എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷഹീൻ ബാഗിൽ നടന്ന കലാപത്തിലെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്ന ഷർജീൽ ഇമാമിനെതിരെ, വിവിധ സംസ്ഥാനങ്ങളിലായി രാജ്യദ്രോഹത്തിന് അഞ്ച് കേസുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.
Discussion about this post