നിങ്ങൾ രാമ ക്ഷേത്രം പണിതാൽ ഞങ്ങൾ ബാബറി മസ്ജിദ് പണിയുമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് സമാജ് വാദി നേതാവ് ഫർസാൻ അസ്മി.സമാജ് വാദി പാർട്ടിയിലെ പ്രമുഖ നേതാവ് അബു അസ്മിയുടെ മകനാണ് ഫർസാൻ അസ്മി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഫർസാന്റെ ഈ പ്രകോപനപരമായ പരാമർശം.
തീവ്ര ഹിന്ദുത്വവാദിയായ ഉദ്ധവ് താക്കറെയുടെ സന്ദർശനം അയോധ്യയിലെ മുസ്ലീങ്ങളെയും, മതേതര ഹിന്ദുക്കളെയും ഭയപ്പെടുത്തുമെന്നും ഫർസാൻ അസ്മി പ്രഖ്യാപിച്ചു. എൻ.സി.പിയുടെയും കോൺഗ്രസിന്റെയും സഹായത്തോടു കൂടിയാണ് മഹാരാഷ്ട്ര ഭരിക്കുന്നത് എന്ന ഓർമ വേണമെന്നും ഫർസാൻ അസ്മി ഉദ്ധവ് താക്കറെയോട് പറഞ്ഞു.












