ചികിത്സയിൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥിനി തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. രോഗബാധയെ കുറിച്ച് സംശയം ഉണ്ടായിരുന്നതിനാൽ വിദ്യാർത്ഥിയെ നേരത്തെ തന്നെ പ്രത്യേക വാർഡിൽ ഐസൊലേറ്റ് ചെയ്തിരുന്നു. ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.വിദ്യാർഥിനി സ്വയം പരിശോധനയ്ക്ക് വിധേയയാകാൻ എത്തിയതായിരുന്നു.
സംസ്ഥാനത്തിൽ 806 പേർ നിരീക്ഷണത്തിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വെളിപ്പെടുത്തി. കേരളത്തിൽനിന്ന് 20 പേരുടെ രക്ത സാമ്പിൾ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 16 പേരുടെയും റിസൾട്ട് നെഗറ്റീവ് ആണ്. നാലുപേരുടെ റിസൾട്ട് ഇനിയും വരാനുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post