അയോധ്യയിൽ, ബാബറി മസ്ജിദ് വീണ്ടും പണിതുയർത്തുമെന്നു പറഞ്ഞ സമാജ് വാദി പാർട്ടി നേതാവ് ഫർഹാൻ ആസ്മിയുടെ ഉള്ളിൽ ആവേശിച്ചിരിക്കുന്നത് ബാബറുടെ ആത്മാവാണെന്ന് ബിജെപി എം.പി ഹർനാഥ് സിംഗ്. അയോധ്യയിലെ രാമജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നത് തടയാൻ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്നും ഹർനാഥ് സിംഗ് പ്രസ്താവിച്ചു.
ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സമാജ്‌വാദി പാർട്ടി നേതാവായ ഫർഹാൻ ആസ്മിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.പി ഹർനാഥ് സിംഗ് ഇങ്ങനെ പ്രസ്താവിച്ചത്.അയോധ്യയിൽ രാമക്ഷേത്രം പണിതു കഴിഞ്ഞാൽ കൂടെ ബാബറി മസ്ജിദ് താൻ പണിതുയർത്തുമെന്നായിരുന്നു ഫർഹാൻ ആസ്മി പ്രഖ്യാപിച്ചത്.









Discussion about this post