മലപ്പുറം : തിരുനാവായയിൽ നടക്കുന്ന മഹാമാഘ ഉത്സവത്തിന്റെ ഒരുക്കങ്ങൾ തടഞ്ഞ് സർക്കാർ. ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ കാരണം വിശദമാക്കാതെയാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് സർക്കാരിന്റെ നടപടി.
കേരളത്തിലെ കുംഭമേള എന്നറിയപ്പെട്ടിരുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് നേരത്തെ തന്നെ അനുമതി ചോദിച്ച് അപേക്ഷ നൽകിയിരുന്നു. കളക്ടർ, ദേവസ്വം മന്ത്രി വി.എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ എന്നിവർ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെ ആണ് ഒരുക്കങ്ങൾ തടഞ്ഞത്.
ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകർ. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്വം. ഗോകര്‍ണ്ണംമുതല്‍ കന്യാകുമാരിവരെയുള്ള പഴയ കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തു കിടക്കുന്ന തിരുനാവായയില്‍ പൂര്‍വ്വകാലംമുതലേ നടന്നിരുന്ന മാഘമകമഹോത്സവം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത മഹാമണ്ഡലേശ്വറിന്റെ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ്, ‘കേരളത്തിന്റെ കുംഭമേള’ എന്ന് ഇതിനോടകം അറിയപ്പെട്ടുകഴിഞ്ഞ മാഘമകമഹോത്സവം ഇത്തവണ ഗംഭീരമായി നടത്താന്‍ തീരുമാനമായത്.













Discussion about this post