നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ഹഖ്’ ജനപ്രീതി നേടുമ്പോൾ, സിനിമയ്ക്ക് ആധാരമായ ഷാ ബാനു എന്ന മുസ്ലീം വയോധികയുടെ പോരാട്ടവും അവർ നേരിട്ട വഞ്ചനയും രാജ്യം ചർച്ച ചെയ്യുകയാണ്, 1985-ൽ സുപ്രീം കോടതി നൽകിയ ചരിത്രപരമായ വിധി, വോട്ടുബാങ്ക് ലക്ഷ്യം വെച്ച് രാജീവ് ഗാന്ധി സർക്കാർ അട്ടിമറിച്ചതിന്റെ ദയനീയമായ ഓർമ്മപ്പെടുത്തലാണ് ഈ കേസെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ആരായിരുന്നു ഷാ ബാനു? യഥാർത്ഥ സംഭവം ഇങ്ങനെ:
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഒരു മുസ്ലീം സ്ത്രീയായിരുന്നു ഷാ ബാനോ ബീഗം. 1932 ൽ പ്രശസ്ത അഭിഭാഷകനായ മുഹമ്മദ് അഹമ്മദ് ഖാനെ അവർ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അഞ്ച് കുട്ടികളുണ്ടായിരുന്നു, മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ടായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യജീവിതത്തിനുശേഷം, 1978 ൽ ഖാൻ ഷാ ബാനോയെ വിവാഹമോചനം ചെയ്യുകയും സാമ്പത്തിക സഹായം നൽകുന്നത് നിർത്തുകയും ചെയ്തു. അഞ്ച് മക്കളുള്ള, പ്രായമായ തനിക്ക് ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് ഷാ ബാനു കോടതിയെ സമീപിച്ചു. 1985 ഏപ്രിലിൽ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഷാ ബാനുവിന് അനുകൂലമായി വിധിച്ചു. മതം നോക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ക്രിമിനൽ നടപടിച്ചട്ടം 125 പ്രകാരം ജീവനാംശത്തിന് അവകാശമുണ്ടെന്നായിരുന്നു ആ വിപ്ലവകരമായ വിധി.
ഈ വിധിക്കെതിരെ മുസ്ലീം യാഥാസ്ഥിതിക സംഘടനകൾ തെരുവിലിറങ്ങി. വോട്ടുബാങ്ക് തകരുമെന്ന് ഭയന്ന രാജീവ് ഗാന്ധി സർക്കാർ 1986-ൽ ‘മുസ്ലീം വുമൺ പ്രൊട്ടക്ഷൻ ആക്ട്’ പാസാക്കി സുപ്രീം കോടതി വിധി അസാധുവാക്കി. സുപ്രീം കോടതിയിൽ ജയിച്ചിട്ടും മതമൗലികവാദികളുടെയും സർക്കാരിന്റെയും സമ്മർദ്ദം മൂലം ഷാ ബാനുവിന് തന്റെ അവകാശങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.
‘ഹഖ്’: സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള മാറ്റങ്ങൾ
സിനിമയിൽ യാമി ഗൗതം അവതരിപ്പിക്കുന്ന ഷാസിയ ബാനു എന്ന കഥാപാത്രം ഷാ ബാനുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെങ്കിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഷാ ബാനു,സിനിമയിൽ ഷാസിയ ബാനു. യഥാർത്ഥത്തിൽ സാമൂഹിക സമ്മർദ്ദം മൂലം കേസ് പിൻവലിച്ചു. സിനിമയിൽ അന്തസ്സോടെ കേസ് ജയിച്ച് മുന്നോട്ട് പോകുന്നു. യഥാർത്ഥത്തിഷ 60-കളിൽ നിയമപോരാട്ടം നടത്തി.യുവതിയായ സ്ത്രീയായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ അഞ്ച് മക്കൾ സിനിമയിൽ- മൂന്ന് മക്കൾ.യഥാർത്ഥത്തിൽ ജീവനാംശം 200 രൂപ. സിനിമയിൽ 400 രൂപ.
ഷാ ബാനു കേസ് ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡിന്റെ (UCC) പ്രസക്തിയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. ഒരു വശത്ത് സ്ത്രീകളുടെ തുല്യനീതിയും മറുവശത്ത് മതമൗലികവാദവും തമ്മിലുള്ള പോരാട്ടമായിരുന്നു അത്. ഷാ ബാനുവിനെ തോൽപ്പിച്ചത് കോടതികളല്ല, മറിച്ച് പ്രീണന രാഷ്ട്രീയം കളിച്ച ഭരണകൂടമാണെന്ന വിമർശനം ഇന്നും ശക്തമാണ്. ‘ഹഖ്’ എന്ന ചിത്രം ഈ അനീതിയെ വീണ്ടും ജനസമക്ഷം എത്തിച്ചിരിക്കുകയാണ്. ഭാരതത്തിലെ ഓരോ സ്ത്രീക്കും നീതി ഉറപ്പാക്കാൻ ഒരു നിയമം (UCC) ആവശ്യമാണെന്ന ദേശീയവാദികളുടെ വാദത്തിന് ഈ ചിത്രം പുതിയ കരുത്ത് നൽകുന്നു.










Discussion about this post