സിഎഎ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെ ആക്രമണം. ഡല്‍ഹി സുഖ് ദേവ് വിഹാര്‍ മെട്രോ സ്‌റ്റേഷന് സമീപം നടന്ന പ്രതിഷേധത്തിനിടെ സീ ന്യൂസ് മാധ്യമ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.സീ ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിതേന്ദ്ര ശര്‍മ്മ നീരജ് ഗൗര്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
റിപ്പോര്‍ട്ടര്‍മാരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാനും, ക്യാമറ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ നശിപ്പിക്കാനും ശ്രമിച്ചുവെന്നും പരാതിയുണ്ട്. ക്യാമറ പൂര്‍ണമായും നശിപ്പിക്കപ്പെട്ടുവെന്ന് സീ ന്യൂസ് വാര്‍ത്താ സംഘം പറഞ്ഞു.
ജാമിയ മിലിയ പരിസരത്ത് സമരക്കാര്‍ക്ക് നേരെ ഒരാള്‍ വെടിവെപ്പ് നടത്തിയതിന് പിറകെ നടന്ന സമരത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ആക്രമത്തെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ അപലപിച്ചു.









Discussion about this post