ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിൽ കൊലക്കേസ് പ്രതി സ്ത്രീകളും കുട്ടികളുമടക്കം 20 പേരെ വീട്ടിൽ ബന്ദികളാക്കി.പോലീസുകാർ അടുത്തേക്ക് വന്നാൽ കെട്ടിടം ബോംബ് വച്ച് തകർക്കുമെന്നാണ് ആയുധധാരിയായ അക്രമി ഭീഷണിപ്പെടുത്തുന്നത്.അഡീഷണൽ ഡിജിപി രാം ശാസ്ത്രിയടക്കം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ മുഴുവൻ സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടികളെ സുരക്ഷിതരാക്കാൻ പോലീസും ഭരണകൂടവും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഭവം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കാൺപൂരിൽ നിന്ന് ഡ്രോണുകൾ വരുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം എൻഎസ്‌ജി കമാൻഡോകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്








