ഉത്തർപ്രദേശിൽ ഫാറൂഖാബാദിൽ, 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.സുഭാഷ് ബാതം എന്നയാളാണ് മരിച്ചത്.തന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനെന്ന വ്യാജേന കുട്ടികളെ ക്ഷണിച്ച സുഭാഷ്, പിന്നീട് അവരെ ബന്ദികളാക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും, സുഭാഷ് വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇതിനിടയിൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബോംബെറിയുകയും വെടി വെക്കുകയും ചെയ്തിരുന്നു.ഇതോടെ പോലീസ് അക്രമിയെ വധിക്കാൻ തീരുമാനമെടുത്തു.
യു.പി പോലീസും കമാൻഡോകളും ഇതേ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് സുഭാഷ് കൊല്ലപ്പെട്ടത്. സുഭാഷ് ഒരു കൊലപാതക കേസ് അടക്കം നാലു ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.ആയുധങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇയാളുടെ ഗോഡൗണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.കുട്ടികൾ എല്ലാവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post