വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ എംഇഎസേ് സംസ്ഥാന പ്രസിഡണ്ട് ഫസല്‍ ഗഫൂറിനെതിരെ പരാതി.. കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ദേശീയ അ്‌വേഷണ ഏജന്‍സി, ആദായ നികുതി വകുപ്പ് എന്നിവര്‍ക്കാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി റനീഷാണ് പരാതിക്കാരന്‍.
ഇപ്പോഴുള്ള പ്രക്ഷോഭങ്ങള്‍ മുന്നൊരുക്കങ്ങള്‍ മാത്രമാണെന്നും,യാഥാര്‍ത്ഥ പോരാട്ടം ഇനിയാണെന്നും ഫസല്‍ ഗഫൂര്‍ ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ആവശ്യമായ ആയുധങ്ങള്‍ ശേഖരിച്ച് ഒരുങ്ങിയിരിക്കണമെന്നും ആവശ്യസമയത്ത് അസ്ത്രങ്ങള്‍ തൊടുക്കണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
സുപ്രിം കോടതി വിധി എതിരായാലും പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ അനുവദിക്കരുതെന്നാണ് ഫസല്‍ ഗഫൂര്‍ ആഹ്വാനം ചെയ്യുന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












