Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സൊമാലിയയ്ക്ക് ശേഷം സ്വന്തമായി ദേശീയ എയര്‍ലൈന്‍ ഇല്ലാത്ത രണ്ടാമത്തെ രാജ്യമാവുകയാണ് ഇന്ത്യ’;നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണവും പൊളിയുന്നു

by Brave India Desk
Jan 31, 2020, 11:29 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ശങ്കു ടി ദാസ്

അങ്ങനെ സ്വന്തമായി ദേശീയ എയര്‍ലൈന്‍ സര്‍വീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യമാവുകയാണ് ഇന്ത്യ.
ആദ്യത്തെ രാജ്യം സോമാലിയ ആണ്.

Stories you may like

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

കേള്‍ക്കുമ്പോള്‍ ഒരു ബുദ്ധിമുട്ട് തോന്നുന്നില്ലേ?
വിഷമവും നാണക്കേടും രോഷവും തോന്നുന്നില്ലേ?
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട് എതിര്‍പ്പ് തോന്നുന്നില്ലേ?
സര്‍ക്കാരിനോട് വല്ലാത്ത പ്രതിഷേധം തോന്നുന്നില്ലേ?

ആഹ്. അത് തന്നെയാണ് ഉദ്ദേശവും.
അതൊക്കെ തോന്നിക്കാന്‍ തന്നെയാണ് ഈ നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നതും.

ഇന്നലെ മുതല്‍ സഖാക്കള്‍ വ്യാപകമായി അടിച്ചു വിടുന്നൊരു കോപ്പി പേസ്റ്റ് ആണ് ഈ സൊമാലിയക്ക് ശേഷം ഔദ്യോഗിക വിമാന സര്‍വീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യം ആവുകയാണ് ഇന്ത്യ എന്ന തള്ള്.
കേട്ടപ്പോള്‍ എനിക്കും മേല്‍പ്പറഞ്ഞ വികാരങ്ങള്‍ ഒക്കെ തോന്നിയിരുന്നു.
പക്ഷെ ദൈവം സഹായിച്ചു വെറുതേ വികാരം കൊണ്ടിരിക്കാതെ അതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് തിരയാനുള്ള വിവേകം കൂടി അതിനൊപ്പമുണ്ടായി.
അങ്ങനെ ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോള്‍ ആണ് വാസ്തവം മനസ്സിലായത്.

ലോകത്താകെ 46 രാജ്യങ്ങളില്‍ മാത്രമേ പൂര്‍ണ്ണമായി State Owned ആയ വിമാന സര്‍വീസുകള്‍ ഉള്ളൂ.
ബാക്കി 149 രാജ്യങ്ങളും അങ്ങനൊരു ഏര്‍പ്പാട് ഇല്ലാത്തവര്‍ ആണ്.

ഒന്നാമത്തെ കാര്യം ഈ നാഷണല്‍ എയര്‍ സര്‍വീസ് എന്ന പ്രയോഗം തന്നെ തെറ്റാണ്.
ഒരു രാജ്യത്തിന്റെ ഔദ്യോഗിക വിമാന സര്‍വീസിന് ‘Flag Carrier’ എന്നാണ് പറയുക.
ഫ്‌ലാഗ് കാരിയര്‍ ഒരു സ്വകാര്യ വിമാന കമ്പനി തന്നെയാണ്.
അതിന് രാജ്യത്ത് വിമാന സര്‍വീസ് നടത്താന്‍ കുത്തകാവകാശമോ (monopoly/exclusive rights) മറ്റു കമ്പനികളെക്കാള്‍ അധിക പരിഗണനയോ മുന്‍ഗണനയോ പ്രത്യേകമായ അവകാശങ്ങളോ നല്‍കുമ്പോള്‍ ആണ് അത് flag carrier ആവുന്നത്.
ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊന്നും ഫ്‌ലാഗ് കാരിയറുകള്‍ ഇല്ല.
കാരണം അവിടെയെല്ലാം ഒരു കമ്പനിക്കും ഒരു മേഖലയിലും കുത്തകാവകാശം ഇല്ലാത്ത മത്സരാധിഷ്ഠിതമായ ഫ്രീ മാര്‍ക്കറ്റ് വ്യവസ്ഥയാണുള്ളത്.

അമേരിക്കക്ക് ഔദ്യോഗിക ഫ്‌ലാഗ് കാരിയര്‍ എയര്‍ സര്‍വീസ് ഇല്ല.
പത്തോളം സ്വകാര്യ വിമാന കമ്പനികള്‍ മത്സരിച്ചു സര്‍വീസ് നടത്തുകയാണ്.
അമേരിക്കന്‍ എയര്‍ലൈന്‍സ് പലരും കരുതുന്നത് പോലെ അമേരിക്കയുടെ ദേശീയ വിമാന കമ്പനിയല്ല.
നൂറ് ശതമാനം സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഒരു എയര്‍ സര്‍വീസ് പ്രൊവൈഡറാണ്.

യു.കെയിലും ഔദ്യോഗിക എയര്‍ സര്‍വീസില്ല.
ബ്രിട്ടീഷ് എയര്‍വേസ് 1987 വരെ മാത്രമാണ് സ്റ്റേറ്റിന്റെ ഉടമസ്ഥതയില്‍ ആയിരുന്നത്.
അതിന് ശേഷം സ്വകാര്യവത്കരിച്ചു.
നിലവില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ ഉള്ള ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് എന്ന കമ്പനിക്ക് ആണ് ബ്രിട്ടീഷ് എയര്‍വേസിന്റെ ഉടമസ്ഥാവകാശം.

ഫ്രാന്‍സിന്റേതായിരുന്ന എയര്‍ ഫ്രാന്‍സില്‍ ഇപ്പോള്‍ 18% മൈനോറിറ്റി ഷെയര്‍ മാത്രമേ ഫ്രഞ്ച് സര്‍ക്കാരിനുള്ളൂ.
ജര്‍മനിയുടേത് ആയിരുന്ന ലുഫ്താന്‍സ 1994ല്‍ സ്വകാര്യവത്കരിക്കുകയും 1997ഓടെ മുഴുവന്‍ ഷെയറും ജര്‍മന്‍ സര്‍ക്കാര്‍ വിറ്റൊഴിവാക്കുകയും ചെയ്തു.
ഇസ്രയേലിന്റെ എല്‍ അല്‍ ഇസ്രായേല്‍ എയര്‍ലൈന്‍സ് 1% ഓഹരി മാത്രം ബാക്കി വെച്ച് 2004ല്‍ സ്വകാര്യവത്കരിച്ചു.
ജപ്പാനിലെ ജപ്പാന്‍ എയര്‍ലൈന്‍സ് സര്‍ക്കാരിന് ഒരോഹരിയും വെയ്ക്കാതെ 1987ല്‍ പൂര്‍ണ്ണമായും സ്വകാര്യമാക്കി.
കാനഡ 1989ല്‍ എയര്‍ കാനഡ 100% സ്വകാര്യവത്കരിച്ചു.
ഇറ്റലി 19% ഷെയര്‍ മാത്രം സര്‍ക്കാരിന്റെ കയ്യില്‍ വെച്ച് അലിറ്റാലിയ 2008ല്‍ സ്വകാര്യവത്കരിച്ചു.
സൗത്ത് കൊറിയ കൊറിയന്‍ എയര്‍ പൂര്‍ണ്ണമായും സ്വകാര്യവത്കരിച്ചു.
എയര്‍ലന്‍ഡ് എയര്‍ ലിംഗ്‌സിനെയും അങ്ങനെ തന്നെ ചെയ്തു.

ഇങ്ങനെ നോക്കി പോയാല്‍ ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ ഒക്കെ ഔദ്യോഗിക വിമാന സര്‍വീസ് ഇല്ലാത്തവരോ പഴയ ഫ്‌ലാഗ് കാരിയറുകളെ പല കാലത്ത് സ്വകാര്യവത്കരിച്ചവരോ ആണ്.
ഇന്ത്യ ഒന്നാമത്തെയോ രണ്ടാമത്തെയോ പോയിട്ട് ഇരുപതാമത്തെ പോലുമല്ല ആ പട്ടികയില്‍.

പിന്നെന്തിനാ സഖാക്കള്‍ ഇങ്ങനെ നുണ അടിച്ചു വിടുന്നത് എന്ന് ചോദിച്ചാല്‍, നേരത്തെ പറഞ്ഞതാണ്.
കേള്‍ക്കുന്നവര്‍ക്ക് ഇത്തിരി നേരമെങ്കിലും ഒരല്പം മോഡി വിരുദ്ധത തോന്നിയാല്‍ അതായല്ലോ.
ഇനി കേട്ടവരില്‍ ആരെങ്കിലും അവരെ പോലെ ഒരന്വേഷണവും പരിശോധനയും കൂടാതെ കേട്ടതപ്പാടെ വിശ്വസിച്ചു രോഷം കൊള്ളുന്നവര്‍ ആണെങ്കില്‍ അവര്‍ക്കൊരു അണിയും അധികം ആയല്ലോ.
അത്രയൊക്കെയേ ഉള്ളൂ.

https://www.facebook.com/sankutdas/posts/10157230072962984

Share197
Tweet
Send
Share

Latest stories from this section

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

ഒരാൾക്ക് എത്ര ലിറ്റർ മദ്യം കയ്യിൽ വെക്കാം?

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ വ്യാജരേഖ; കേസെടുക്കാൻ കമ്മിഷണറുടെ അടിയന്തര നിർദേശം!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

Latest News

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies