ജമ്മു കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കി എന്നത് ചരിത്രപരമായ തീരുമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ പരാമർശിച്ചു.”മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇരുസഭകളിലും പാസാക്കിയ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള തീരുമാനം, ചരിത്രപരമായ ഒന്നാണ് എന്നുമാത്രമല്ല, മറ്റു സംസ്ഥാനങ്ങളുടെ പോലെ ജമ്മുകശ്മീരിലും വികസനത്തിനുള്ള പുതിയ മാർഗം സൃഷ്ടിച്ചിരിക്കുന്നു” എന്നാണ് പാർലമെന്റിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസ്താവിച്ചത്.
ചരിത്രത്തിലും സംസ്കാരത്തിലും കാശ്മീരിലെ വൈവിധ്യത്തിലും ഊന്നിയുള്ള പുരോഗതിക്കും വികസന പ്രവർത്തനങ്ങൾക്കുമായിരിക്കും ഈ സർക്കാർ ഊന്നൽ കൊടുക്കുകയെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തിൽ താൻ തൃപ്തനാണെന്നും ഇപ്പോഴുള്ള ലോക്സഭയുടെ പ്രവർത്തനം കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളുടെ പ്രവർത്തനത്തെക്കാൾ മികച്ചതാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.
Discussion about this post