നരേന്ദ്രമോദി എന്ന ഭ്രാന്തമായ ആവേശം നല്ലതല്ലെന്നും അത് കുറയ്ക്കാനും ആഹ്വാനംചെയ്തു പാകിസ്ഥാൻ കേന്ദ്ര ശാസ്ത്രവികസന വകുപ്പ് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പാക് കേന്ദ്രമന്ത്രിഇങ്ങനെ ട്വിറ്ററിൽ കുറിച്ചത്. കശ്മീർ, പൗരത്വ നിയമം എന്നീ വിഷയങ്ങൾ രാജ്യത്തിനകത്തും പുറത്തും ചർച്ചയായത് കാരണം മോദിക്ക് സമതല തെറ്റിയെന്നും മോദി ഭ്രാന്ത് കുറയ്ക്കാനുമുള്ള പാക് കേന്ദ്രമന്ത്രിയുടെ പോസ്റ്റിനെതിരെ രൂക്ഷമായി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
“നരേന്ദ്രമോദി ഭാരതത്തിന്റെ മാത്രമല്ല, എന്റെയും പ്രധാനമന്ത്രിയാണ്. പിന്നെ, ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് തൽക്കാലം ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ പ്രവർത്തനം നടത്തുന്ന രാജ്യത്തിന്റെ ഇടപെടൽ ഞങ്ങൾക്ക് ആവശ്യമില്ല” എന്നായിരുന്നു പാക് കേന്ദ്രമന്ത്രിയോട് അരവിന്ദ് കെജ്‌രിവാളിന്റെ നിർദയമായ പ്രതികരണം.
Discussion about this post