നേരായ വഴിയിൽ, ഘടനാപരമായ രീതിയിൽ അഭ്യർത്ഥന നടത്തിയാൽ ഷഹീൻബാഗിലെ പൗരത്വ നിയമ പ്രക്ഷോഭകരുമായി സംസാരിക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.“ഷഹീൻ ബാഗിന്റെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ സർക്കാർ തയ്യാറാണ്, പക്ഷേ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും സിഎഎയ്‌ക്കെതിരായ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സർക്കാർ തയ്യാറാണ്”എന്നാണ് മന്ത്രി പറഞ്ഞത്.
ദില്ലിയും നോയിഡയും തമ്മിലുള്ള ദേശീയപാതയിലെ ഷഹീൻ ബാഗിൽ ,2.5 കിലോമീറ്റർ നീളമുള്ള റോഡ് പ്രതിഷേധക്കാർ മൂലം ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗത തടസം സൃഷ്ടിച്ച് പ്രക്ഷോഭകർ ജനജീവിതം ദുസ്സഹമാക്കുന്ന അവസ്ഥയാണ് ഇപ്പോളുള്ളത്.
ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് രവിശങ്കർ പ്രസാദ് ഇങ്ങന പരാമർശിച്ചത്.ഒരു ടിവി ചാനലിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സ്വയം ഉത്തരം നൽകുന്ന ഒരു വീഡിയോ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.
Discussion about this post