കൊച്ചി: നിങ്ങള്‍ക്കുമാകാം കോടിശ്വരനിലെ മത്സരാര്‍ഥിക്ക് കീ ബോര്‍ഡ് സമ്മാനിച്ച് സുരേഷ് ഗോപി എംപി. അമീര്‍ ജിന്നയെന്ന കാഴ്ച പരിമിതിയുള്ള യുവാവിനാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. അന്ധതയെ അറിവു കൊണ്ടു തോല്പിച്ച അമീറിന്റെ ജീവിതത്തിലെ വലിയ മോഹമായിരുന്നു ഒരു കീബോര്‍ഡ്. അമീറിന്റെ ആഗ്രഹം അറിഞ്ഞ സുരേഷ് ഗോപി അത് സഫലമാക്കി തരുമെന്ന് വാഗ്ദാനം നൽകുകയായിരുന്നു.
സംഗീതപഠനത്തില്‍ തന്നെ ഏറ്റവുമധികം പ്രേത്സാഹിപ്പിക്കയും സഹായവും നല്കിയ അധ്യാപകന് ഗോപകുമാറിനെക്കുറിച്ച് അമീര്‍ കോടീശ്വരന് പരിപാടിയില്‍ പറഞ്ഞിരുന്നു.
തുടർന്ന് അമീറിനുള്ള സമ്മാനം കൈമാറാനുള്ള ദൗത്യം സുരേഷ് ഗോപി ഗോപകുമാറിനെയാണ് ഏല്‍പ്പിച്ചത്. ആ ദൗത്യം അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുത്ത അദ്ദേഹം, തൊടുപുഴയിലുള്ള അമീറിന്റെ വീട്ടിലെത്തി സമ്മാനം നല്കി.
ഒരുപാടു നാളായുള്ള ആഗ്രഹം സഫലമാക്കിത്തന്ന സുരേഷ് ഗോപി എംപിക്ക് അമീര്‍ നന്ദി അറിയിച്ചു.
Discussion about this post