ഡല്‍ഹി: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിയുടെ വാക്കുകള്‍ നെഞ്ചേറ്റുന്ന ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്. കര്‍ഷകരുടെയും ഗ്രാമീണരുടെ ക്ഷേമത്തിനായി നിരവധി ക്ഷേമ പദ്ധതികളാണ് ബജറ്റില്‍ ഉള്ളത്. വനിതാക്ഷേമം ഇതച്തവണയും ബജറ്റ് ഏറെ പ്രാധാന്യത്തോടെ എടുത്തിരിക്കുന്നു.
കര്‍ഷകര്‍ക്ക് കൈത്താങ്ങേകാന്‍ 6 ഇന പദ്ധതിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റ് ഉറപ്പ് നല്‍കുന്നു. അതിവേഗം ഉല്‍പന്നങ്ങള്‍ അയയ്ക്കാന്‍ ഉള്ള കിസാന്‍ റെയില്‍ പദ്ധതിയും കര്‍ഷകര്‍ക്ക് നേട്ടമാകും.
നിരവധി പദ്ധതികളാണ് കാര്‍ഷിക മേഖലയ്ക്കായി ബജറ്റിലുള്ളത്.
കാര്‍ഷിക മേഖലയ്ക്ക് 2.82 ലക്ഷം കോടി ബജറ്റ് നീക്കി വച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, വ്യോമയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കിസാന്‍ ഉഡാന്‍,500 മല്‍സ്യ കര്‍ഷക സംഘടനകള്‍ രൂപീകരിക്കും,
രാസ വളങ്ങളുടെ ഉപഭോഗം കുറച്ച് ക്രമീകൃത വളങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കും, മല്‍സ്യ മേഖലയ്ക്ക് സാഗര്‍ മിത്ര പദ്ധതി,മല്‍സ്യ ഉല്‍പാദനം 200 ലക്ഷം ടണ്ണാക്കും, പാല്‍ ഉല്‍പാദനം 2025ഓടെ ഇരട്ടിയാക്കും.വടക്കുകിഴക്ക് പ്രദേശങ്ങള്‍ക്കും ഗോത്ര മേഖലകള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
- നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി, ഗ്രാമീണ തലത്തില്‍ സംഭരണ ശാല, 22 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പ് എന്നിങ്ങനെ കര്‍ഷക ക്ഷേമ പദ്ധഥികള്‍ നീളുകയാണ്.1.7 ലക്ഷം കോടി ഗതാഗത മേഖലയ്ക്ക് നീക്കിവച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചിലവഴിക്കും,വ്യവസായ മേഖലയ്ക്ക് 27,300 കോടിയും,ദേശീയ ടെക്‌സ്‌റ്റൈല്‍ മിഷന് 1480 കോടിയും വകയിരുത്തിയിട്ടുണ്ട്.100 പുതിയ വിമാനത്താവളങ്ങള്‍ 2024 ന് മുമ്പായി ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും
മറ്റ് പദ്ധതികള്‍
- ഇലക്ടോണിക് നിര്‍മ്മാണ മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കും
- മൊബൈല്‍ നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന
- എല്ലാ ജില്ലകളിലും കയറ്റുമതി ഹബ്ബുകള്‍
- നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്ലിയറന്‍സ് സെല്‍
- 6000 കി.മി ദേശീയ പാത 2024ന് മുമ്പ് നിര്‍മ്മിക്കും
- മൂന്നു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ പൂര്‍ത്തീകരിക്കും
- ചെന്നൈ-ബെംഗളൂരു എക്‌സ്പ്രവേ വേ നിര്‍മ്മിക്കും
- ജില്ലാ ആശുപത്രികള്‍ക്കൊപ്പം മെഡിക്കല്‍ കോളജുകളും
- 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
- മിഷന്‍ ഇന്ദ്രധനുസ് വിപുലീകരിച്ചു,
- 69,000 കോടി ജന്‍ ആരോഗ്യ യോജനയ്ക്ക്
- സ്വച്ഛ് ഭാരതിന് 12,300 കോടി
- ജല്‍ജീവന്‍ മിഷന് 3.6 ലക്ഷം കോടി
- സ്‌കില്‍ ഡെവലപ്പ്‌മെന്റിന് 3000 കോടി
- വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി നീക്കിവച്ചു
- പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും.
- വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും
- കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍
- എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ്
- 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍
Discussion about this post