പത്തനംതിട്ടയിൽ, കൊറോണ ബാധ എന്ന സംശയത്തെ തുടർന്ന് ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേഷൻ വാർഡിൽ, അധികൃതരുടെ നിരീക്ഷണത്തിലാണ് വിദ്യാർഥിനി. കൊറോണ ബാധയാണോ എന്ന സംശയത്തെ തുടർന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.












