ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിക്ക് എതിരെ അപകീർത്തികരമായ പരാമർശവുമായി ആയി അഡ്വക്കേറ്റ് എ.ജയശങ്കർ. അരുന്ധതി റോയ് രാത്രി എട്ടു മണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാതെ നടക്കുന്ന കടുത്ത മദ്യപാനിയായ സ്ത്രീയാണെന്നാണ് ജയശങ്കറുടെ പരാമർശം.
എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ, മഹാത്മാഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയിലാണ് ജയശങ്കറിന്റെ ഈ വാക്കുകൾ.പരിപാടിയിൽ പ്രഭാഷകനായി പങ്കെടുക്കാനെത്തിയതായിരുന്നു അഡ്വ: ജയശങ്കർ. ജയശങ്കർ തന്റെ പ്രഭാഷണത്തിലുടനീളം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്തു.സംഭവത്തിൽ ,വിദ്യാർഥികൾ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Discussion about this post