ഡൽഹി: കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ വൈറസ് ബാധിതരുടെ എണ്ണം രണ്ടായി. വൈറസ് ബാധയേറ്റ വ്യക്തി ഐസൊലേഷൻ വാർഡിലാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ചൈനയിൽ നിന്ന് എത്തിയ ആൾക്കാണ് വൈറസ് ബാധ ഏറ്റിരിക്കുന്നത്. അതേസമയം രോഗബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വിശദീകരിച്ചു.
പുതിയ രോഗബാധയുടെ വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.
Discussion about this post