ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ആണ് ഗ്രനേഡ് ആക്രമണം. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ആക്രമമണുണ്ടായത്. ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച ആയിരുന്നതിനാൽ ചന്തയിൽ നിരവധി ജനങ്ങൾ ഉണ്ടായിരുന്നു. ഉച്ചത്തിലുള്ള സ്ഫോടനം ജനങ്ങളെ വിഭ്രാന്തിയിലാക്കിയെന്നും അധികൃതർ പറഞ്ഞു.
Discussion about this post