മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനെതിരെയും, കടവില്‍ റഷീദിനെതിരെയും പോലിസ് കേസ് എടുത്തിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിയില്‍ നിന്ന് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസെടുക്കാന്‍ സെന്‍കുമാര്‍ സമര്‍ദ്ദം ചെലുത്തിക്കാണുമെന്ന് പ്രസ്താവനയും മുഖ്യമന്ത്രി നടത്തി.
കേസ് അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.
Discussion about this post