ഉത്തർപ്രദേശിലെ ഹാപൂരിൽ, പീഡനക്കേസിലെ ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദേഹത്ത് പ്രതിയുടെ ബന്ധു ആസിഡ് ഒഴിച്ചു. സംഭവത്തിനു ശേഷം, ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയായ ദിൽഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേസ് പിൻവലിക്കാൻ പെൺകുട്ടിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിനെ തുടർന്ന്, പ്രതി പെൺകുട്ടിയുടെ കാൽ പാദത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു.പിന്മാറിയില്ലെങ്കിൽ അടുത്ത തവണയൊഴിക്കുന്നത് പെൺകുട്ടിയുടെ മുഖത്തായിരിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.












