ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജാമിയ മിലിയ സര്‍വകലാശാലയിലും ഷഹീന് ബാഗിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തെ തകര്‍ക്കാനാണെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ലക്ഷ്യം. രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഡല്‍ഹിക്ക് എന്താണ് വേണ്ടതെന്ന് ബിജെപിക്ക് നന്നായി അറിയാം. രാജ്യതലസ്ഥാനത്തെ അനധികൃത കോളനികള്‍ പതിറ്റാണ്ടുകളായി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചിരുന്നത്. ബിജെപി സര്‍ക്കാരാണ് പ്രശ്നത്തിന് പരിഹാരം കൊണ്ടുവന്നതെന്നും’ അദ്ദേഹം വ്യക്തമാക്കി.
Discussion about this post