തിരുവനന്തപുരം: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിലും രാജ്പഥ്മാര്‍ച്ചിലും പ്രധാനമന്ത്രിയുടെ റാലിയിലും പങ്കെടുത്ത് തിരികെയെത്തിയ എന്‍.സി.സി. കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും രാജ്ഭവനില്‍ സ്വീകരണം നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. റിപ്പബ്ലിക് ദിന ക്യാമ്പിലൂടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ സംസ്കാരം മനസ്സിലാക്കാനാകുമെന്നും കേഡറ്റുകള്‍ ഭയമില്ലാത്തവരായി മാറണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സുരക്ഷാ സേനയുടെ കരുതല്‍ കാരണമാണ് രാജ്യത്തുള്ളവരെല്ലാം ഭയമില്ലാതെ ഉറങ്ങുന്നത്. പരിശീലനത്തോടൊപ്പം എല്ലാ മേഖലകളിലെയും അറിവും സ്വാംശീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേഡറ്റുകള്‍ റിപ്പബ്ലിക് ദിന പരേഡ് അനുഭവങ്ങള്‍ ഗവര്‍ണറുമായി പങ്കുവെച്ചു. 116 എന്‍.സി.സി. കേഡറ്റുകള്‍, കണ്ടിജന്റ് കമാന്‍ഡര്‍ കേണല്‍ ജയകൃഷ്ണന്, 15 അംഗ പരിശീലകര്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. സ്വീകരണ ചടങ്ങില്‍ ബ്രിഗേഡിയര്‍ എസ്.എല്‍.ജോഷി, ഒഫിഷ്യേറ്റിംഗ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, തിരുവനന്തപുരം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി.ജെ.എസ്. ബഗിയാന, ഡയറക്ടര്‍ കേണല്‍ എസ്. ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post