ജലത്തിലൂടെ പോകുന്ന എണ്ണ പൈപ്പ് ലൈൻ പൊട്ടി ഇന്ധന ചോർച്ചയുണ്ടായതിനാൽ ആസാമിൽ നദിയിൽ അഗ്നിബാധ. ആസാമിലെ ദിബ്രുഗഢ് ജില്ലയിലുള്ള നഹർകത്യ നഗരത്തിലെ ബുർഹിദിഹിംഗ് നദിയിലാണ് അഗ്നിബാധയുണ്ടായത്. നദി നിന്നു കത്തുന്ന പ്രതീതി ഉളവാക്കുന്ന ഈ വാതകചോർച്ച രണ്ടു ദിവസമായി തുടങ്ങിയിട്ട്.
ചോർച്ചയുള്ള പൈപ്പ്ലൈൻ പോകുന്നത് ജലത്തിനടിയിലായതിനാൽ പരിഹരിക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം, ചോർച്ച അനന്തമായി തുടരുകയാണ്. ഇന്ത്യൻ ഓയിൽ അധികൃതർ പറയുന്നത് അപൂർവമായൊരു സാങ്കേതിക തകരാറാണ് ചോർച്ചയ്ക്ക് കാരണമെന്നാണ്. ഉത്തര ആസാമിലെ എണ്ണ വിതരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൈപ്പാണ് പൊട്ടിയിരിക്കുന്നത്. കമ്പനി അധികൃതരും സാങ്കേതിക വിദഗ്ദ്ധന്മാരും പ്രശ്നം പരിഹരിക്കാൻ ആവത് ശ്രമിക്കുന്നുണ്ട്.













Discussion about this post