നിയന്ത്രണാതീതമായി കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുന്നു.വുഹാനിൽ മാത്രം 48 പേർ മരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 425 കടന്നു. എല്ലാ രാഷ്ട്രങ്ങളും ചൈനയുമായുള്ള വ്യോമബന്ധങ്ങളടക്കം വിച്ഛേദിക്കുകയാണ്. കൊറോണ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയാൻ ലോകാരോഗ്യ സംഘടന നടപടിയെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ, കേരളത്തിലുള്ള മൂന്നുപേരടക്കം, ചൈനയ്ക്ക് പുറത്ത് ഇതുവരെ 150 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കേരളത്തിൽ, കൊറോണ രോഗബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗ ബാധിത ജില്ലകൾ ഉൾപ്പെടെ 14 ജില്ലകളിലും ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post