ന്യൂയോര്‍ക്ക് സിറ്റി: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ ഇന്ത്യക്കാര്‍ ഉളളതായി യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1400 ഐഎസ് ഭീകരരില്‍ ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐഎസ് ഭീകരസംഘടനയുടെ ശാഖയായ ഐഎസ്‌ഐഎല്‍-കെയുടെ 1400 ഭീകരരാണ് കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമെ കാനഡ, ഫ്രാന്‍സ്, മാലിദ്വീപ്, പാകിസ്ഥാന്‍, തുര്‍ക്കി, ഉസ്ബാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കീഴടങ്ങിയത്.
ഐഎസിന്റെ ഇറാഖിലെ ശാഖയാണ് ഐഎസ് ഐഎല്‍-കെ. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സജീവമാണിത്. ഇന്റര്‍നെറ്റ് വഴി ഐഎസ് ഐഎല്‍-കെയിലേക്ക് നിയമനം തുടരുന്നതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ ഉള്‍പ്പെടെയുള്ള അഫ്ഗാനിസ്ഥാനിലെ മദ്രസകളിലും സര്‍വ്വകലാശാലകളിലുമായി ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കാന്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎല്‍-കെ ഭീകരവാദ സംഘടനയില്‍ നിലവില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 2500 ഭീകരര്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
Discussion about this post