ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവും ഒരു ദശാബ്ദം മുഴുവൻ എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ജനാർദൻ ദ്വിവേദിയുടെ മകൻ സമീർ ദ്വിവേദി ബിജെപിയിൽ ചേർന്നു.രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തിയിൽ ആകൃഷ്ടനായതു കൊണ്ടാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്ന് സമീർ ദ്വിവേദി പറഞ്ഞു .ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ്, സമീർ ദ്വിവേദിയെ പാർട്ടിയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് ജനാർദ്ദൻ ദ്വിവേദി കോൺഗ്രസിൽ നിന്നും രാജി വച്ചിരുന്നു.പൊതുവേദികളിൽ നിന്നും വിട്ടു നിന്നിരുന്ന ജനാർദ്ദനൻ ഡിസംബറിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തതോടെ ബി.ജെ.പിയിൽ ചേരും എന്ന അഭ്യൂഹങ്ങളുയർന്നിരുന്നു.ഇതിനിടയിലാണ് അപ്രതീക്ഷിതമായി മകൻ ബിജെപിയിൽ ചേർന്നത്.









