ജമ്മു കശ്മീരിലെ ഉധംപൂരില്‍ ആക്രമണത്തിനിടെ ഇന്ത്യന്‍ സൈന്യം പിടികൂടിയ മുഹമ്മദ് നവീദെന്ന ഭീകരന് പാക്കിസ്ഥാന്‍കാരനല്ലെന്ന് പാക്ക് സര്‍ക്കാര്‍. ദേശീയ റജിസ്റ്ററില്‍ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
താന്‍ വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും അതിര്‍ത്തിയില്‍നിന്ന് വനത്തിലൂടെയാണ് ഇവിടം വരെ എത്തിയതെന്നുമായിരുന്നു പിടിയിലായ നവീദ് പറയുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദാണ് ഇയാളുടെ സ്വദേശമെന്നും ആഭ്യന്തമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഉധംപൂരില്‍ രണ്ടു ബിഎസ്എഫ് ജവാന്മാരെ വധിച്ച ശേഷം പിടിയിലായ മുഹമ്മദ് നവീദ് 90 ദിവസം മുന്‍പാണ് ഇന്ത്യയിലെത്തിയതെന്ന് പുതിയ വെളിപ്പെടുത്തല്‍. ഇയാളെ ജമ്മു കശ്മീരില്‍ സുരക്ഷാ സേന ചോദ്യം ചെയ്യുകയാണ്.
Discussion about this post