ജാമിയ മിലിയ സർവകലാശാലക്ക് മുന്നിൽ വീണ്ടും പ്രതിഷേധം. ചൊവ്വാഴ്ച, മുദ്രാവാക്യങ്ങൾ മുഴക്കി ജാമിയ സർവകലാശാലയ്ക്ക് നേരെ വീണ്ടും പ്രതിഷേധ മാർച്ച് നടന്നു. സിഐഎ വിരുദ്ധർക്കെതിരെയാണ് മുദ്രാവാക്യങ്ങൾ മുഴക്കി പ്രക്ഷോഭകർ ഒത്തുകൂടിയത്.
പ്രക്ഷോഭത്തിൽ ഉടനീളം “രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക” എന്ന മുദ്രാവാക്യം മുഴങ്ങിയിരുന്നു. പോലീസ് നാൽപതോളം പേരെ കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ തുടർച്ചയായി മൂന്ന് വെടിവെയ്പ്പുകൾ ഉണ്ടായതിനാൽ ജാമിയ സർവകലാശാലക്ക് സമീപം വൻ പൊലീസ് കാവലുണ്ടായിരുന്നതിനാൽ കൂടുതൽ പ്രശ്നങ്ങളൊന്നും സംഭവിച്ചില്ല.








