തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെ ടി അദീപിന് അനധികൃതമായി നിയമനം നല്‍കിയെന്ന ആരോപണത്തിലാണ് ലോകായുക്ത നോട്ടീസ് അയച്ചത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് നോട്ടീസ്.
ഇത് സംബന്ധിച്ച്, മന്ത്രി തന്നെ മറുപടി നല്‍കേണ്ടതുകൊണ്ടാണ് പ്രാഥമിക വാദം കേള്‍ക്കാന്‍ മന്ത്രി കെടി ജലീലിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ഡയറക്ടറായിട്ടാണ് കെ ടി അദീപിനെ നിയമിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചത്. മാര്‍ച്ച് 30 ന് തുടര്‍ വിചാരണയ്ക്കായി പരാതി മാറ്റിവെച്ചിരിക്കുകയാണ്.
Discussion about this post