നികുതി അടക്കാത്ത മലയാള സിനിമ പ്രവര്‍ത്തകരെ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട് എന്ന് വിമര്‍ശിച്ചതിന് ഇടതുപക്ഷത്ത് നിന്ന് ഏറെ പ്രതിഷേധം നേരിട്ട യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്. മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും. എന്നാണ് സന്ദീപിന്റെ പരിഹാസം.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സിഎഎ നടപ്പാക്കില്ലെന്ന് വീരവാദം പറയുന്ന ഇടത് സര്‍ക്കാരിനെയും, നേരത്തെ നികുതി അടച്ചില്ലെങ്കില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന് ആരോപണം ഉന്നയിച്ച സിനിമാ പ്രവര്‍ത്തകരെയും ഒരു പോലെ ട്രോളുകയാണ് സന്ദീപ് വാര്യര്‍
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ഇന്‍കം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.
നടന് വിജയ് യുടെ വസതിയിലെ ആദായനികുതി പരിശോധനയുമായി ബന്ധപ്പെട്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. ഇന്നലെ വൈകിട്ട് മുതല്‍ വിജയ് യുടെ വീട്ടിലും, സ്ഥാപനങ്ങളിലും ഇന്‍കംടാക്സ് പരിശോധന നടക്കുകയാണ്. നടനെ ആദായനികുതി വകുപ്പ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
Discussion about this post