പൊളിറ്റിക്കല്‍ ജിഹാദ്, ലവ് ജിഹാദ്, ഫുഡ് ജിഹാദ്, നഴ്‌സിംഗ് ജിഹാദ് തുടങ്ങിയവ ഇസ്ലാം മതവ്യാപനത്തിനുപയോഗിക്കുന്നുവെന്നാരോപിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആല്‍ബിച്ചന്‍ മുരിങ്ങയില്‍ എന്ന യുവാവാണ് ഇത്തരം ആരോപണവുമായി വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കൃസ്ത്യന്‍ ലീഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്.
മുസ്ലിം വിരുദ്ധ വീഡിയോകള്‍ക്കൊപ്പം ഹിന്ദു വിരുദ്ധതയും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘ഡിഫന്‍ഡേഴ്‌സ് ഓഫ് കൃസ്ത്യാനിറ്റി’ എന്ന വിശേഷണത്തോടെയാണ് കൃസ്ത്യന്‍ ലീഗ് എന്ന പേജ്. വിവിധ തരം ലവ് ജിഹാദുകള്‍ എന്ന പേരിലാണ് ഇയാള്‍ അവസാനത്തെ വീഡിയോ അപ്ലോഡ് ചെയ്തത്. മുസ്ലിം മാനേജ്‌മെന്റ് ആശുപത്രികള്‍ കൃസ്ത്യന്‍ നഴ്‌സുമാരെ മതം മാറ്റുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നു. നഴ്‌സിംഗ് ജിഹാദ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഹലാള്‍ ഫുഡ് കഴിച്ചാല്‍ മുസ്ലിം വിശ്വാസത്തിനോട് ആഭിമുഖ്യമുണ്ടാകുമെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.
ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കൃസ്ത്യന്‍ ലീഗ് സ്ഥാപകന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാല്‍ സ്വദേശിയാണ് ആര്‍ബിച്ചന്‍.
https://www.facebook.com/ChristainLeague/videos/221192235566142/













Discussion about this post