പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുമായി ചർച്ച നടത്തി. അഞ്ചു ദിവസത്തെ ഇന്ത്യൻ സന്ദർശകനത്തിന് എത്തിയതായിരുന്നു ശ്രീലങ്കൻ പ്രധാനമന്ത്രി. ശ്രീലങ്കയിലുള്ള തമിഴ് വംശജർക്ക് സമത്വം,നീതി, സമാധാനം, ആദരവ് എന്നിവ പ്രാപ്യമാക്കണമെന്ന് നരേന്ദ്രമോദി രാജപക്സെയോട് അഭ്യർത്ഥിച്ചു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അടക്കം നിരവധി കാര്യങ്ങളിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്ന വേണ്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയും ശ്രീലങ്കയും അയൽക്കാരാണെന്നും ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും, ഇരുരാജ്യവും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നം തീവ്രവാദമാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, തീവ്രവാദം അമർച്ച ചെയ്യാൻ ഇന്ത്യയുടെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും രാജപക്സെയ്ക്ക് ഉറപ്പുനൽകി. കഴിഞ്ഞവർഷം ശ്രീലങ്കയിൽ ഉണ്ടായ തീവ്രവാദി ആക്രമണം, ഒരു രാജ്യത്തിന് നേരെ മാത്രമല്ല മനുഷ്യത്വത്തിന് നേരെയുണ്ടായ ഒരു കടന്നാക്രമണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു
Discussion about this post