ഹാമിൽട്ടൺ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ച് കിവീസ് പരമ്പര സ്വന്തമാക്കി. തുടക്കത്തിൽ തന്നെ വിരാട് കൊഹ്‌ലി, പൃഥ്വി ഷാ എന്നിവർ വീണു.മൂന്നാം ഓവറിൽ അഗർവാളിന്റെ വിക്കറ്റ് വീണതോടെ പിന്നീടങ്ങോട്ട് ഇന്ത്യയുടെ കഷ്ടകാലമായിരുന്നു.
ഇരുന്നൂറു തികക്കാൻ പോലും കഴിയാതെ ഇന്ത്യ തോൽക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ ജഡേജ പൊരുതിത്തുടങ്ങി.അതോടെ ന്യൂസിലൻഡ് പതറിയെങ്കിലും ശർദുൽ ഠാക്കൂർ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അറ്റുതുടങ്ങി. പിന്നീടു വന്ന നവദീപ് സെയ്‌നി-ജഡേജ കൂട്ടുകെട്ട് 76 റൺസ് നേടിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ തോൽവി ഉറച്ചു
Discussion about this post