ഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. സുഷമയുടെ കുടുംബം ലളിത് മോദിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. `ഭര്‍ത്താവും മകളും മോദിയില്‍ നിന്ന് എത്ര പണം വാങ്ങിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.സുഷമ വളരെ തന്ത്രപൂര്‍മാണ് മോദിയെ സഹായിച്ചത്. മന്ത്രിസഭയിലെ ആരും ഇക്കാര്യം അറിഞ്ഞില്ല. അവര്‍ മികച്ച പ്രസംഗമാണ് പാര്‍ലമെന്റില്‍ നടത്തിയതെങ്കിലും അത് വെറും പൊള്ളയായിരുന്നു. തന്റെ സ്ഥാനത്ത് സോണിയാ ഗാന്ധിയായിരുന്നുവെങ്കില്‍ മോദിയുടെ ഭാര്യയെ സഹായിക്കുമായിരുന്നില്ലേ എന്നാണ് സുഷമാ സ്വരാജ് ചോദിച്ചത്. എന്നാല്‍ ഞാന്‍ പറയുന്നു സഹായിക്കില്ല എന്ന്. രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്ഹ്ര്സ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് പുറത്ത് നടത്തിയ ധര്‍ണ്ണയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതോസമയം സുഷമ പാര്‍ലമെന്റില്‍ നാടകം കളിക്കുകയാണെന്നും പാര്‍ലമെന്റില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ആരോപിച്ചു. കോണ്‍ഗ്രസ് എംപിമാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.ഐ.പി.എല്‍. മുന്‍ മേധാവി ലളിത് മോദിക്ക് യാത്രാരേഖകള്‍ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുഷമ സ്വരാജ് ഇന്നലെ ലോക്സഭയില്‍ പറഞ്ഞത്. പോര്‍ച്ചുഗലില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്ക്കടുത്തേക്ക് പോകാന്‍ മോദിക്ക് അനുമതി നല്‍കുന്നത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. ലളിത് മോദിയെ അല്ല, അര്‍ബുദരോഗിയായ ഭാര്യയെയാണ് മാനുഷിക പരിഗണന വെച്ച് സഹായിച്ചതെന്നുമായിരുന്നു സുഷമയുടെ പ്രസ്താവന.
Discussion about this post