ലഖ്നൗ: എകെ-47 തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ ഇനി ഇന്ത്യൻ സൈനികർക്ക് മുന്നിൽ സലാം വെക്കും. എകെ-47 വെടിയുണ്ടകളെ പ്രതിരോധിക്കാവുന്ന ലോകത്തിലെ ആദ്യ ഹെൽമറ്റ് വികസിപ്പിച്കിരിക്കുകയാണ് ഇന്ത്യൻ സേന. 10 മീറ്റർ ദൂരെ നിന്നുള്ള വെടിയുണ്ടകൾ തടുക്കുന്ന ഹെൽമറ്റ് ആണ് കരസേനയിലെ മേജർ അനൂപ് മിശ്ര വികസിപ്പിച്ചത്. സ്നിപ്പർ വെടിയുണ്ടകളെ തടുക്കാവുന്ന ‘സർവത്ര‘ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നേരത്തെ വികസിപ്പിച്ചയാളാണ് ഇദ്ദേഹം.
അഭേദ്യ പദ്ധതിയുടെ ഭാഗമായാണു മേജർ അനൂപ് മിശ്ര ബാലിസ്റ്റിക് ഹെൽമറ്റ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ പുണെ കോളജ് ഓഫ് മിലിട്ടറി എൻജിനീയറിങ്ങിൽ (സിഎംഇ) സേവനമനുഷ്ഠിക്കുന്ന അനൂപിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചതിന് നേരത്തെ ആർമി ഡിസൈൻ ബ്യൂറോയുടെ എക്സലൻസ് പുരസ്കാരം ലഭിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ഗൺഷോട്ട് ലൊക്കേറ്ററും കോളജ് ഓഫ് മിലിട്ടറി എൻജിനീയറിങ് തയാറാക്കിയിട്ടുണ്ട്. വെടിയുണ്ട എവിടെനിന്നാണു വന്നതെന്ന് കൃത്യമായി മനസ്സിലാക്കാനും ഭീകരരെയും ശത്രുവിനെയും നിരയാധുരാക്കാനും ഇതു കൊണ്ട് സാധിക്കും. 400 മീറ്റർ ദൂരം വരെയുള്ള തോക്കുകൾ ഈ ലൊക്കേറ്റർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും.
Leave a Comment