തായ്‌ലൻഡിൽ , ഷോപ്പിങ് മാളിനകത്തു കയറി 20 നിരപരാധികളെ വെടിവെച്ചുകൊന്ന സൈനികനെ സുരക്ഷാ സേന വധിച്ചു.നാക്കോൺ റാട്ചാസിമയിലെ ടെർമിനൽ 21 ലാണ് നാടിനെ നടുക്കിയ കൊലപാതകപരമ്പര അരങ്ങേറിയത്.ആർമി ബേസിലെ സൈനികനായ ജാക്റാപ്പന്ത് തൊമ്മയാണ് ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെ നഗരത്തെ ഞെട്ടിച്ചുകൊണ്ട് കൂട്ടക്കൊല നടത്തിയത്. ആർമി ക്യാമ്പിൽ നിന്നും തന്റെ കമാൻഡിങ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് ജാക്ക് കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങൾ സംഭരിച്ചത്. തെരുവിൽനിന്ന് ഓരോരുത്തരെയായി വെടിവെച്ചു കൊന്നു കൊണ്ട് അടുത്തുള്ള ഷോപ്പിങ് മാളിലേയ്ക്ക് നീങ്ങുകയായിരുന്നു ജാക്.മാർഗ്ഗമധ്യേ, ഒരു ഗ്യാസ് ടാങ്കും ഇതിനിടെ അക്രമി വെടിവെച്ച് തകർത്തു.മാളിനകത്ത് കയറിയ സുരക്ഷാ സേന ഇന്ന് പുലർച്ചയോടെ ജാക്കിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
ജാക് ബന്ദിയാക്കി വെച്ചിരുന്ന എട്ടോളം പേരെ സൈന്യം മോചിപ്പിച്ചു. കൊലപാതകങ്ങൾക്കിടെ, തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ ജാക് മറന്നിരുന്നില്ല. താൻ പ്രതികാരത്തിന് പുറപ്പെടുകയാണ് എന്ന് ഫേസ്ബുക്കിൽ കുറിച്ച ശേഷമാണ് ഇയാൾ അക്രമ പരമ്പരയ്ക്ക് തുടക്കമിട്ടത്.













Discussion about this post