മോസ്‌കോ : അമേരിക്കയുടെ ബ്രഹ്മാസ്ത്രമായി അറിയപ്പെടുന്നതും ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി യുഎസ് അവകാശപ്പെടുന്നതുമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ. യുഎസ് യുക്രെയ്ന് നൽകിയിരുന്ന എഫ്-16 ആണ് കഴിഞ്ഞദിവസം റഷ്യ വെടിവെച്ചിട്ടത്. റഷ്യയുടെ എസ് 300 വ്യോമ പ്രതിരോധ സംവിധാനമാണ് അമേരിക്കയ്ക്ക് വൻ നാണക്കേട് സൃഷ്ടിച്ച ഈ ആക്രമണം നടത്തിയത്.
എസ്-300 സിസ്റ്റത്തിൽ നിന്നുള്ള രണ്ട് മിസൈലുകൾ ഉപയോഗിച്ച് യുഎസ് നിർമ്മിത യുക്രേനിയൻ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതായി റഷ്യ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ‘അതൊരു ആവേശകരമായ ലക്ഷ്യമായിരുന്നു’ എന്നാണ് റഷ്യ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. എഫ്-16 യുദ്ധവിമാനം ‘അമാനുഷികം’ ആണെന്ന് പ്രചരിപ്പിക്കുന്ന പാശ്ചാത്യ ശക്തികൾക്ക് ഏറ്റെടുക്കാൻ കനത്ത പ്രഹരമായിരുന്നു ഈ നടപടി എന്ന് റഷ്യൻ ആർമി കമാൻഡർ കോൾ സൈൻ സെവർ വ്യക്തമാക്കി.
യുഎസ് യുദ്ധവിമാനം വെടിവെച്ചിടുന്നതിലൂടെ , പാശ്ചാത്യ രാജ്യങ്ങളുടെ ഹൈടെക് യുദ്ധവിമാനങ്ങൾക്ക് പോലും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ നേരിടാൻ കഴിയില്ലെന്ന് റഷ്യ തെളിയിച്ചു . പാകിസ്താൻ കൈവശം വച്ചിരിക്കുന്ന അതേ യുദ്ധവിമാനമാണിത്. നിലവിൽ പാകിസ്താ ന്റെ കൈവശം ആകെ 75 എഫ് -16 യുദ്ധവിമാനങ്ങളുണ്ട്. 2019 ഫെബ്രുവരി 27 ന് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ തന്റെ പഴയ മിഗ് -21 ഉപയോഗിച്ച് ഒരു എഫ് -16നെ വീഴ്ത്തിയതും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.









Discussion about this post