ന്യൂഡൽഹി : ഈ വർഷവും പൊങ്കൽ ആഘോഷങ്ങളിൽ മുടങ്ങാതെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്ത് ആശംസകൾ അറിയിച്ചു. പ്രകൃതി, കുടുംബം, സമൂഹം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് പൊങ്കൽ ആഘോഷങ്ങൾ എടുത്തു കാണിക്കുന്നതെന്ന് മോദി സൂചിപ്പിച്ചു.
‘ഭക്ഷണദാതാവ്’ ആയ സൂര്യനോടും ഭൂമിയോടും നന്ദി പ്രകടിപ്പിക്കുന്ന ആഘോഷമാണ് പൊങ്കൽ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാവി തലമുറകൾക്കായി മണ്ണ് സംരക്ഷിക്കുക, ജലം സംരക്ഷിക്കുക, വിഭവങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കുക എന്നിവയാണ് ഇന്നത്തെ ഏറ്റവും അടിയന്തിര ആവശ്യങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രകൃതിയോടുള്ള നന്ദി ഒരു ജീവിതരീതിയായി സ്വീകരിക്കാൻ ഈ ഉത്സവം ആളുകളെ പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.









Discussion about this post