2002-03 കാലഘട്ടത്തിൽ പടർന്നു പിടിച്ച മഹാമാരിയായ സാർസിന്റെ മരണസംഖ്യയിലധികം ജീവനപഹരിച്ച് കൊറോണ.ചൈനയിൽ ആരംഭിച്ച് ലോകമെമ്പാടുമായി 774 പേരുടെ ജീവൻ സാർസ് രോഗബാധയിൽ നഷ്ടപ്പെട്ടിരുന്നു. കൊറോണ രോഗബാധയിൽ ഇതുവരെ നഷ്ടപ്പെട്ടത് 900 പേരിലധികം ജീവനാണ്.ബ്രിട്ടനിലും സ്പെയിനിലുമടക്കം ലോകത്തിന്റെ പല ഭാഗത്തും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്.
ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുപ്രകാരം ചൈനയിൽ മാത്രം ഇതുവരെ സ്ഥിരീകരിച്ച കേസുകൾ 40,171 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 97 ജീവൻ പൊലിഞ്ഞു.അടിയന്തിര നടപടികൾക്കായി ലോകാരോഗ്യസംഘടനയുടെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ ആരോഗ്യ സംഘം ചൈനയിലേക്ക് പുറപ്പെട്ടു.












