Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

by Brave India Desk
Oct 25, 2026, 09:41 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണം. ഇതിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ടെന്നും, ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ വിശാഖപട്ടണത്തിനും ബാപട്‌ലയ്ക്കും ഇടയിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കരതൊടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് മഴ കനത്തതിനെത്തുടർന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകിയിട്ടുണ്ട്. വയനാട് ജില്ലയിൽ വിനോദസഞ്ചാരം പൂർണമായും നിരോധിച്ചതോടൊപ്പം ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Stories you may like

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലടക്കം കനത്ത മഴ തുടരുന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.

Tags: rainkerala
Share
Tweet
Send
Share

Latest stories from this section

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിലെ തെരുവ് യുദ്ധം കുടിയേറ്റം മൂലമെന്ന് ട്രംപ്; ഫണ്ട് വെട്ടിക്കുറക്കലിനെതിരെ എട്ട് ലക്ഷം പേർ തെരുവിൽ

ഇന്ത്യയുടെ കൈയെത്താത്ത ലക്ഷ്യങ്ങളില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ എ.പി. സിങ്

ഇന്ത്യയുടെ കൈയെത്താത്ത ലക്ഷ്യങ്ങളില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ എ.പി. സിങ്

Latest News

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies